Wednesday, August 25, 2010

പൂക്കളം 2010


പൂക്കള പണിപ്പുരയിലേക്ക് ഒരു എത്തിനോട്ടം.....

മരുത്തോര്‍വട്ടം എന്ന ഞങ്ങളുടെ കൊച്ച് സുന്ദര ഗ്രാമത്തിലെ ശ്രീധന്വന്തരി ക്ഷേത്രത്തിന് മുന്നില്‍ വര്‍ഷങ്ങളായി തിരുവോണനാളില്‍ ഒരു പൂക്കളമുണ്ടാകും. ആ നാട്ടിലെ കുറച്ച് ആള്‍ക്കാര്‍ ഉത്രാടം നാളില്‍ ഉറങ്ങാറില്ല, തിരുവോണപ്പുലരിക്ക് പകരം തിരുവോണ നട്ടുച്ചയാണ് പതിവായി കാണാറ്. അവര്‍ക്കായി ഈ ബ്ലോഗ്ഗ്/ബസ്സ്.......
ഇത് 1186 ചിങ്ങമാസം 6 ഉത്രാടം നാളിലെ ഫോട്ടംസ്

Sunday, August 15, 2010

എന്റെ പുതിയ മൊബൈല്‍ ഫോട്ടൊ കളക്ഷന്‍സിലേക്ക് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. പാച്ചുവിന്റെ ഉപദേശം മാനിച്ചുകൊണ്ട് ഇത്തവണ ഞാന്‍ മൂന്ന് പടങ്ങള്‍ മാത്രമേ ഒരു സമയത്ത് പോസ്റ്റുന്നുള്ളൂ...
പാരിതോഷികമായി പണമില്ലാത്തവര്‍ക്ക് തങ്ങളുടെ മാല വള മുതലായിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളും നല്‍കാവുന്നതാണ് (കട:ദേ ഇവിടെ നിന്നും) കമന്റ്ടിക്കാനും മറക്കണ്ട.

ഇവമ്മാര് പിന്നേം വന്നിട്ടുണ്ട് എനിക്ക് പണിയുണ്ടാക്കാന്‍

Friday, August 13, 2010

ഓണം വന്നേ......

ഓണം വന്നേ......

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ......




मात्ऱ्र् भूमि | നമ്മുടെ നാട്

मात्ऱ्र् भूमि | നമ്മുടെ നാട്
------------------------------------

चंदन है इस देश की माटी तपोभूमि हर ग्राम है हर बाला देवी की प्रतिमा बच्चा बच्चा राम है || बच्चा बच्चा राम है ||

हर शरीर मंदिर सा पावन हर मानव उपकारी है
जहॉं सिंह बन गये खिलौने गाय जहॉं मॉं प्यारी है
जहॉं सवेरा शंख बजाता लोरी गाती शाम है || हर बाला देवी की प्रतिमा ||

जहॉं कर्म से भाग्य बदलता श्रम निष्ठा कल्याणी है
त्याग और तप की गाथाऍं गाती कवि की वाणी है
ज्ञान जहॉं का गंगाजल सा निर्मल है अविराम है || हर बाला देवी की प्रतिमा ||

जिस के सैनिक समरभूमि मे गाया करते गीता है
जहॉं खेत मे हल के नीचे खेला करती सीता है
जीवन का आदर्श जहॉं पर परमेश्वर का धाम है || हर बाला देवी की प्रतिमा ||

----------------------------------------------------------------------------------------

ചന്ദനമല്ലോ മണ്ണീനാട്ടില്‍ ഗ്രാമങ്ങള്‍ മുനിവാടങ്ങള്‍ ബാലികമാര്‍ ശ്രീദേവീരൂപം ബാലകരോരോ രാമന്മാര്‍ ...(ബാലകരോരോ രാമന്മാര്‍ )
ഗാത്രം ക്ഷേത്രം പോലെ പവിത്രം പരോപകാരികള്‍ മനുജന്മാര്‍
എങ്ങോ സിംഹം വെറും കളിക്കോപ്പെങ്ങോ പശു പ്രിയഗോമാതാ
എങ്ങോ പുലരികള്‍ ശംഖൊലിമുഖരിതമെങ്ങോ കൃഷ്ണ സ്തുതി കേള്‍പ്പൂ (ബാലികമാര്‍ ശ്രീദേവീരൂപം)
കര്‍മത്താല്‍ നാം ഭാവി രചിപ്പൂ മംഗളമയമാം കര്‍മത്താല്‍
ത്യാഗതപസ്സിന്‍ ഗാഥകളല്ലോ പാടി നമ്മുടെ കവിവര്യര്‍
ജ്ഞാനസരിത്തൊഴുകുന്നു നിര്‍മല ഗംഗാവാരി കണക്കവിരാമം (ബാലികമാര്‍ ശ്രീദേവീരൂപം)
ഇതിന്റെ സൈനിക സമര ഭൂമിയില്‍ പതിവായ്‌ ഗീത മുഴങ്ങുന്നു
വയലോലകളില്‍ ഉഴുചാലുകളില്‍ പതിവായ്‌ സീത കളിക്കുന്നു
ഇവിടെ പരമം ജീവിതലക്ഷ്യം പരമേശ്വര പരിനിര്‍വാണം (ബാലികമാര്‍ ശ്രീദേവീരൂപം)
---------------------------------------------------------------------
ഭാരത്‌മതാ കീ ജയ്.......

Tuesday, August 10, 2010

പിരാന്ത്

വര്‍ഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു ആഗ്രഹമാണ് സ്വന്തമായിട്ട് ഒരു നാല് ചക്ര വാഹനം മേടിക്കുക എന്നത്. ഈ ടൂവീലര്‍ ഓടിച്ച് മതിയായി. വീട്ടുകാരുമൊക്കെയായി സമാധാനത്തില്‍ യാത്ര ചെയ്യാന്‍ ടൂവീലര്‍ പറ്റില്ല. പിന്നെ ഇടക്ക് ഒരു ടൂര്‍ പോകണമെന്ന് തോന്നിയാല്‍, കൂട്ടുകാരുമൊന്നിച്ച് ഒരു സെക്കന്റ് ഷോക്ക് പോകാന്‍, മഴക്കാലത്ത് യാത്ര ചെയ്യാന്‍....പോര ടൂവീലര്‍ പോര.

അങ്ങിനെ ഞാന്‍ തീരുമാനിച്ചു, ആരുടേയെങ്കിലും കാലുപിടിച്ച് ഒരു ലോണ്‍ ഒപ്പിക്കണം. EMI എന്തെങ്കിലും അടവുകള്‍ ഇറക്കി അടച്ച് തീര്‍ക്കണം.
അപ്പൊഴുണ്ട് ദേ വേറൊരു പ്രശ്നം, പ്രശ്നമല്ല കണ്‍ഫ്യൂഷന്‍... ഏത് വണ്ടി മേടിക്കും. ഇഷ്ടപ്പെട്ട പേരൊക്കെ നോക്കിചെന്നപ്പം അത് വെറും സ്വപ്നമായിതന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു, നമ്മുടെ കൊക്കിലൊതുങ്ങുന്നത് നോക്കിവരുമ്പോള്‍ തോന്നും അതിലും ഭേദം ടൂവീലര്‍ ആണെന്ന്. അങ്ങിനെ മാസങ്ങളോളം നീണ്ടുനിന്ന ആലോചനക്കൊടുവില്‍ ഞാന്‍ തീരുമാനിച്ചു “ടിപ്പര്‍”


ഇവനെപ്പോലെ ഒരുത്തനെ അങ്ങ് പൊക്കാം. നമ്മുടെ നാട്ടിലെ റോഡ് നോക്കിയാല്‍ ഇന്ന് ഏറ്റവും സേഫ് ആയി സഞ്ചരിക്കാന്‍ ഇവനെക്കഴിഞ്ഞേ ആളുള്ളൂ...

Wednesday, August 04, 2010

എന്റെ മൊബൈല്‍ ഫോട്ടൊസ്.....

ഒരു പണിയുമില്ലന്നേ ബൊറടിക്കുന്നു.... മൊബയിലിന് ഒരു പണികൊടുത്താലൊ ??
കൊറെ കാടും പടലുമൊക്കെ എടുത്ത് വെക്കാം ഒരു വെറൈറ്റിക്ക്... എന്താ... :)